കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബിഎല്‍കെ) സീസണ് ഒന്നിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു മുതല്‍. ലീഗ് റൗണ്ടുകള്‍ ഇന്നലെ സമാപിച്ചു.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ടസ്കേഴ്സ് തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന കോഴിക്കോട് വാരിയേഴ്സിനെ വീഴ്ത്തി. സ്കോര്‍: 58-52. കൊച്ചി സ്റ്റാലിയന്‍സ് 64-47നു കോട്ടയം ബൈസണ്സിനെയും തോല്‍പ്പിച്ചു.
അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലീഗ് ചാമ്പ്യന്മാരായി കോഴിക്കോട് വാരിയേഴ്സ് സെമിയില്‍ ഇടംനേടി. അവസാന ലീഗ് മത്സരത്തില്‍ തൃശൂരിനെ 64-51ന് പരാജയപ്പെടുത്തി.
Tags : basketball league semi finals basketball league kerala BLK