കട്ടപ്പന: കട്ടപ്പന ബിആര്‍സിയില്‍ 32 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. ഇവിടുത്തെ താത്കാലിക ജീവനക്കാരാണ് തിരിമറി നടത്തിയത്. സംഭവം കണ്ടെത്തിയതിനു പിന്നാലെ ജീവനക്കാരെക്കൊണ്ടുതന്നെ തുക തിരികെ അടപ്പിച്ചു.
തട്ടിപ്പ് നടത്തിയ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല. ബിആര്‍സിയിലെ താത്കാലിക ജീവനക്കാരായിരുന്ന അക്കൗണ്ടന്റും എംഐഎസ് കോ-ഓർഡിനേറ്ററും ചേര്‍ന്നാണ് തിരിമറി നടത്തിയത്. ബിആര്‍സിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ തുകയില്‍നിന്ന് ഇരുവരും സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. മേലുദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഓഡിറ്റിന് ശുപാര്‍ശ ചെയ്തു. ഓഡിറ്റില്‍ ഇരുവരുടെയും അക്കൗണ്ടുകളിലേക്കായി 32 ലക്ഷം രൂപ മാറ്റിയതായി കണ്ടെത്തുകയായി രുന്നു.