x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന ബി​ആ​ര്‍​സി​യി​ല്‍ 32 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി

വെബ് ഡെസ്ക്
Published: July 23, 2026 11:03 PM IST | Updated: July 23, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബി​ആ​ര്‍​സി​യി​ല്‍ 32 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി. ഇ​വി​ടു​ത്തെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്. സം​ഭ​വം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ടു​ത​ന്നെ തു​ക തി​രി​കെ അ​ട​പ്പി​ച്ചു.

ത​ട്ടി​പ്പ് ന​ട​ത്തി​യ ര​ണ്ട് പേ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല. ബി​ആ​ര്‍​സി​യി​ലെ താ​ത്‌​കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി​രു​ന്ന അ​ക്കൗ​ണ്ട​ന്‍റും എം​ഐ​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റും ചേ​ര്‍​ന്നാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്. ബി​ആ​ര്‍​സി​യി​ല്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി എ​ത്തി​യ തു​ക​യി​ല്‍​നി​ന്ന് ഇ​രു​വ​രും സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റു​ക​യാ​യി​രു​ന്നു. മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ശ​യം തോ​ന്നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്.

തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഡി​റ്റി​ന് ശു​പാ​ര്‍​ശ ചെ​യ്തു. ഓ​ഡി​റ്റി​ല്‍ ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​യി 32 ല​ക്ഷം രൂ​പ മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​ രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews BRC

Recent News

Corehub Up