x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ പു​തി​യ നി​യ​മ​ന​ത്തി​നു പ​ച്ച​ക്കൊ​ടി

വെബ്ഡെസ്ക്
Published: July 23, 2026 11:27 PM IST | Updated: July 23, 2026 11:27 PM IST

പ്രതീകാത്മക ചിത്രം

തൃ​​​ശൂ​​​ർ: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു​​​മൂ​​​ലം ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ തു​​​ട​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സ് മേ​​​ഖ​​​ല​​​യ്ക്കു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ച്ച​​​ക്കൊ​​​ടി.

350ഓ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​മി​​​ച്ചു മേ​​​ഖ​​​ല​​​യെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നാ​​​ണു നീ​​​ക്കം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യാ​​ണു വി​​​വ​​​രം.

പു​​​തി​​​യ നി​​​യ​​​മ​​​ന​​​ത്തി​​​നു വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചാ​​​ൽ പ​​​ത്ര പ​​​ര​​​സ്യം ന​​​ല്കി​​​യാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ക. ജ​​​ന​​​റ​​​ൽ വ​​​ർ​​​ക്ക​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​ണു നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം.

മ​​​റ്റു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്നു സീ​​​നി​​​യോ​​​റി​​​റ്റി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യു​​​മാ​​​ണു നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു​​​മൂ​​​ലം തൃ​​​ശൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന 58 ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സ് ശാ​​​ഖ​​​ക​​​ളി​​​ൽ 13 ശാ​​​ഖ​​​ക​​​ളാ​​​ണു ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ട്ടി​​​യ​​​ത്. അ​​​റു​​​നൂ​​​റു പേ​​​രെ​​​യെ​​​ങ്കി​​​ലും പു​​​തി​​​യ​​​താ​​​യി നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

Tags : India CoffeeHouse GreenLight Workers TemporarilyAppoint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up