x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​എം.​കെ. റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു; ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി

ഓൺലൈൻ ഡെസ്ക്
Published: July 23, 2026 09:57 PM IST | Updated: July 23, 2026 09:57 PM IST

ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​എം.​കെ. റാ​മി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു

ക​ണ്ണ‌ൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡോ. ​എം.​കെ. റാ​മി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് റാ​മി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ട​ത്തി​യ അ​റ​സ്റ്റാ​യ​തി​നാ​ൽ നേ​ര​ത്തെ ഡോ. ​റാ​മി​നെ കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വൈ​കി​ട്ടോ​ടെ ഇ​യാ​ളെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​റ​സ്റ്റ് അ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഡോ. ​റാം ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Tags : Dr. M.K. Ram Nithin Raj Kannur Dental College Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up