x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്നു മ​രി​ച്ച നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 23, 2026 11:55 PM IST | Updated: July 23, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട​​യി​​ല്‍ വി​​ഷം ഉ​​ള്ളി​​ല്‍​ച്ചെ​​ന്നു ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച നാ​​ലം​​ഗ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​സ്‌​​കാ​​രം ഇ​​ന്നു ന​​ട​​ക്കും. മ​​റ്റ​​പ്പ​​ള്ളി ചി​​റ​​പ്പു​​റ​​ത്ത് തോ​​മ​​സ് ഏ​​ബ്ര​​ഹാം (50), ഭാ​​ര്യ ജോ​​സ്‌​​ന തോ​​മ​​സ് (43), മ​​ക്ക​​ളാ​​യ മ​​രി​​യ തെ​​രേ​​സ തോ​​മ​​സ് (17), അ​​ല​​ന്‍ തോ​​മ​​സ് (12) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

13നു ​​രാ​​ത്രി ഏ​​ഴി​​നാ​​ണ് വി​​ഷം ഉ​​ള്ളി​​ല്‍​ച്ചെ​​ന്ന് അ​​വ​​ശ​​നി​​ല​​യി​​ല്‍ വീ​​ട്ടി​​ല്‍ ഇ​​വ​​രെ ക​​ണ്ടെ​​ത്തി​​യ​​ത്. ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ജോ​​സ്‌​​ന​​യും മ​​ക​​ള്‍ മ​​രി​​യ​​യും ശ​​നി​​യാ​​ഴ്ച മ​​രി​​ച്ചു. തോ​​മ​​സ് ഞാ​​യ​​റാ​​ഴ്ച​​യും അ​​ല​​ന്‍ ചൊ​​വ്വാ​​ഴ്ച​​യും മ​​ര​​ണ​​പ്പെ​​ട്ടു. ഇ​​ന്നു രാ​​വി​​ലെ 11നു ​​ചേ​​പ്പും​​പാ​​റ മ​​ര്‍​ത്ത്മ​​റി​​യം പ​​ള്ളി​​യി​​ലാ​​ണ് സം​​സ്‌​​കാ​​രം. മ​​ര​​ണ​​കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു ജി​​ല്ലാ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ​​യും വി​​വി​​ധ രാ​​ഷ്‌​​ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളു​​ടെ​​യും പ​​രാ​​തി ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​ന്വേ​​ഷ​​ണം. വീ​​ട്ടി​​ല്‍​നി​​ന്നു ല​​ഭി​​ച്ച ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പി​​ല്‍ ഒ​​രാ​​ളു​​ടെ പേ​​രു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തു കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.
സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ജീ​​വ​​നൊ​​ടു​​ക്കി​​യ​​തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്നും പോ​​ലീ​​സി​​നു സൂ​​ച​​ന ല​​ഭി​​ച്ചു. സം​​ഭ​​വ​​ത്തി​​ല്‍ ദു​​രൂ​​ഹ​​ത മാ​​റ്റ​​ണ​​മെ​​ന്നു ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. നാ​​ലു​​പേ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​ന് വ​​യ്ക്കും.

Tags : Nattuvishesham DistrictNews DeepikaNews Funeral

Recent News

Corehub Up