x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​ത്തോ​ട്ടി​ലെ തോ​ടു​ക​ൾ ചീ​ഞ്ഞു​നാ​റു​ന്നു

വെബ് ഡെസ്ക്
Published: July 23, 2026 11:53 PM IST | Updated: July 23, 2026 11:53 PM IST

മാ​ലി​ന്യ​ം നി​റ​ഞ്ഞ പ​ള്ളി​ത്തോ​ട് കാ​ക്ക​ശേ​രി തോ​ട്.

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖല​യി​ൽ പ​ള്ളി​ത്തോ​ട്ടി​ലെ തോ​ടു​ക​ൾ ചീ​ഞ്ഞു​നാ​റു​ന്നു, ന​ട​പ​ടി എ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീര​ദേ​ശ മേഖ​ല​യി​ലെ ഗ​താ​ഗ​ത തോ​ടു​ക​ളും ഇ​വ​യു​ടെ കൈത്തോ​ടു​ക​ളു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ചീ​ഞ്ഞു​നാ​റു​ന്ന​ത്. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ പൊ​ഴി​ച്ചാ​ൽ-​റോ​ഡു മു​ക്ക്-​കാ​ക്ക​ശേ​രി പൊ​ഴി​ച്ചാ​ൽ തോ​ടു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് രോ​ഗ​ങ്ങ​ളു​ടെ പ്ര​ഭവകേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. ഫ്ര​ണ്ട്സ് ബസ് സ്റ്റോ​പ്പി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ സം​സ്ക​ര​ണ ശാ​ല​യി​ൽ നി​ന്നു​ള്ള ഖ​ര, ദ്ര​വ മാ​ലി​ന്യ​ങ്ങ​ൾ ഈ ​തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.

പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഇ​തി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ക്ക​ശേ​രി പൊ​ഴി​ച്ചാ​ൽ തോ​ടി​ന്‍റെ കു​രി​ശി​ങ്ക​ൽ ഭാ​ഗ​ത്ത് പാ​ലത്തിനായി ഒ​രു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച ബ​ണ്ട് പൊ​ളി​ച്ചുനീ​ക്കാ​ത്ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​തം ദു​:സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി ഗ്രാ​മ​സ​ഭ​ക​ളി​ൽ ഈ ​പ്ര​ശ്നം അ​വ​ത​രി​പ്പി​ച്ചി​ട്ടും മുന്പ് കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാ​തൊ​രു വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് ഈ ​തോ​ടു​ക​ൾ ആ​ഴം കൂ​ട്ടി ശു​ദ്ധീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ ന​ട​ത്തി എ​സ്റ്റി​മേ​റ്റ് തയാറാ​ക്കി​യ​തു​മാ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തി​ന്മേ​ൽ യാ​തൊരു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. തീ​ര​ദേ​ശ​ത്തെ തോ​ടു​ക​ൾ അ​ടി​യ​ന്തര​മാ​യി ശു​ദ്ധീക​രി​ക്കാനു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​
വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​ന് തയാറെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : Local News Nattuvishesham gutters churchyard stink

Recent News

Corehub Up