x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ്രു​വ ആ​ർ​ട്സ് 2026: പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ന് ചാ​ന്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: July 24, 2026 12:42 AM IST | Updated: July 24, 2026 12:42 AM IST

പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ട്രോ​ഫി​യു​മാ​യി.

തി​രു​വ​ല്ല: സ്റ്റു​ഡ​ന്‍റ്സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ധ്രു​വ ആ​ർ​ട്സ് 2026 സൗ​ത്ത് ഈ​സ്റ്റ് മേ​ഖ​ല​യി​ലെ ക​ലാമ​ത്സ​ര​ത്തി​ൽ പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജ് 101 പോ​യി​ന്‍റുമാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. അ​ടൂ​ർ മൗ​ണ്ട് സീ​യോ​ൻ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 38 ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്തു. മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡി​. കെ.ജോ​ൺ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ സം​ഗീ​തം, നൃ​ത്തം, സ്കി​റ്റ്, മൈം, ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ന​ഴ്സിം​ഗ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും പ​രു​മ​ല സെ​ന്‍റ് ഗ്രിഗോ​റി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ലെ അ​ശ്വി​ൻ നെ​ൽ​സ​ൺ വ​ർ​ഗീ​സ് മി​സ്റ്റ​ർ എ​സ്എ​ൻ​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Dhruva Arts

Recent News

Corehub Up