പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: സിഐയോടുള്ള മുൻ വൈരാഗ്യത്തിന്റെ പേരിൽ നെടുമങ്ങാട് എസ്ഐ തന്നെ കസ്റ്റഡിയിൽ എടുത്തെ ന്നുകാട്ടി ആഭ്യന്തര മന്ത്രിക്ക് സിഐയുടെ ബന്ധുവിന്റെ പരാതി. നെടുമങ്ങാട് സ്റ്റേഷനിൽ പരാക്രമം നടത്തി സസ്പെൻഷനിലായ സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോ സിഐ യഹിയയുടെ ബന്ധു ചുള്ളിമാനൂർ ബൈത്തുൽമന്നത്തിൽ അൽത്താഫാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ 16ന് രാത്രിയാണ് അൽത്താഫിനെയും കൂട്ടാളികളെയും നെടുമങ്ങാട് എസ്ഐ കസ്റ്റഡിയിലെടുത്തത്. ഇവരെ മോചിപ്പിക്കാൻ സ്റ്റേഷനിലെത്തിയ സിഐ യഹിയ ഏറെനേരം സംഘർഷാവവസ്ഥ സൃഷ്ടിച്ചു.തുടർന്നു പെറ്റി കേസുമാത്രം ചുമത്തി പ്രതികളെ പോലീസ് വിട്ടയച്ചു. അർധരാത്രിൽ ആയുധങ്ങളുമായി വഴിമധ്യേ കണ്ടതിനാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതെന്നായിരുന്നു പോലീസ് എഫ് ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ആയുധങ്ങൾ ഒഴിവാക്കി കേസിനെ പോലീസ് പിന്നീട് പെറ്റികേസാക്കി മാറ്റുകയായിരുന്നു.
സംഭവം വിവിധമായതിനെ തുടർന്നാണ് സിഐ യഹിയയെ സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിലാണ് യഹിയയുടെ ബന്ധു അൽത്താഫ് ആഭ്യന്തര മന്ത്രിക്കു പരാതി നൽകിയിരിക്കുന്നത്. യഹിയയും നെടുമങ്ങാട് സ്റ്റേഷനിലെ മുൻ എസ്ഐയും തമ്മിൽ മുൻപ് തർക്കം ഉണ്ടായിരുന്നെന്നും ആ വൈരാഗ്യത്തിൽ തന്നെ കസ്റ്റഡിയിൽ എടുപ്പിക്കുകയായിരുന്നുവെന്നും തന്റെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.