പിങ്ക് ബസ് സർവീസിന്റെ ഉദ്ഘാടനം മന്ത്രി സി.പി. ജോൺ നിർവഹിക്കുന്നു.
തിരുവനന്തപുരം: ദിവസവും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യേണ്ടിവരുന്ന സ് ത്രീകള്‍ക്കായി തിരുവനന്തപുരം നഗരത്തില്‍ ഇനി പിങ്ക് ബസും. യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച "പിങ്ക് ബസ് - ലേഡീസ് ഒണ്‍ലി' ബസ് സര്‍വീസുകള്‍ ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍നിന്നും ടെക്നോപാര്‍ക്ക് റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുക. കിഴക്കേക്കോട്ടയില്നിന്നും ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന ഇടങ്ങള്‍ വഴിയാണ് ബസ് സര്‍വീസ് നടത്തുക.
രാത്രി ഒന്‍പത് മണിക്കു ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സര്‍വീസ് നടത്തുക. വിവിധ തൊഴില്‍ മേഖലകളില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് ഏറെ സഹായകമാകും. പകല്‍ സമയത്തും തെരഞ്ഞെടുത്ത റൂട്ടുകളില്‍ സര്‍വീസുണ്ടാകും.
രുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ പുതുതായി എത്തിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് പിങ്ക് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. ഭാവിയില്‍ സമയകൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനും ഇലക്ട്രിക് ബസുകള്‍ പദ്ധതിയുടെ ഭാഗമാക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ തുടര്‍ച്ചയായാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ പിങ്ക് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.