x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മി​ല്ല

വെബ് ഡെസ്ക്
Published: July 24, 2026 02:24 AM IST | Updated: July 24, 2026 02:24 AM IST

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ​യും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തു​മൂ​ലം ഇ​വി​ടെ​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​കു​റ​ച്ച് പോ​കു​ന്ന​തും കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര ന​ഗ​രാ​തി​ർ​ത്തി​യും​ക​ട​ന്ന് ക​ണ്ണി​യം​മ്പു​റം വ​രെ എ​ത്തു​ന്നു​ണ്ട്. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തും സ്ഥി​തി വ്യ​ത്യാ​സ​മ​ല്ല.
ഇ​തി​നി​ട​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളും ബൈ​ക്കു​ക​ളും തി​രി​ച്ചു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​ന്ന​തു​മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. പോ​ലീ​സി​നു ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ഏ​റ്റ​വും അ​ധി​കം ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ല്പം എ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
അ​തേ​സ​മ​യം നി​ല​വി​ലു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു മാ​റ്റാ​നാ​ണ് പി​ഡ​ബ്ല്യു​ഡി​യു​ടെ തീ​രു​മാ​നം.

Tags : Local News Nattuvishesham no solution traffic jam

Recent News

Corehub Up