പ്രതീകാത്മക ചിത്രം
പാലക്കാട്: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ സിറ്റി സർവീസ് ഇന്നുമുതൽ സർവീസ് ആരംഭിക്കുമെന്നു രമേഷ് പിഷാരടി എംഎൽഎ അറിയിച്ചു.
പുതിയ മിനി ബസാണ് സർവീസ് നടത്തുന്നത്. പാലക്കാട് നഗരത്തിലെ മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ സ്കൂൾ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പാലക്കാട് കെ എസ് ആർടിസി ഡിപ്പോ എന്നീ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ സിറ്റി സർക്കുലർ സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്.
ആദ്യഘട്ടത്തിലെ ഈ സർവീസ് വിജയകരമായാൽ കൂടുതൽ സിറ്റി സർവീസുകൾ ആരംഭിക്കുന്നതിനു ശ്രമിക്കുമെന്ന് എംഎൽഎ പറഞ്ഞു. രമേഷ് പിഷാരടി എംഎൽഎ പ്രഖ്യാപിച്ച 111 ദിന കർമ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു പ്രധാന പദ്ധതിയാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കെഎസ്ആർടി സിയുടെ സിറ്റി സർവീസ്.
Tags : Local News Nattuvishesham KSRTC Palakkad City