x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി​യു​ടെ വി​ക​സ​നം: കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എം​എ​ല്‍​എ​മാ​ര്‍

വെബ് ഡെസ്ക്
Published: July 24, 2026 02:24 AM IST | Updated: July 24, 2026 02:24 AM IST

മ​ഞ്ചേ​രി​യി​ല്‍നി​ന്നു​ള്ള സം​ഘം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നു​മാ​യി എം. റ​ഹ്‌​മ​ത്തു​ള്ള എ​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
മ​ഞ്ചേ​രി​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി പി.​കെ. ബ​ഷീ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ള്‍ സം​ബ​ന്ധി​ച്ച വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഈ ​മാ​സം 27ന് ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. 31ന് ​രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്നുവ​രു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ചും മ​ല​പ്പു​റം റ​സ്റ്റ് ഹൌ​സി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

മ​ഞ്ചേ​രി​യി​ല്‍ പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ അ​നു​വ​ദി​ക്കു​ക, ഐ​ജി​ബി​ടി സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫീ​സ് പു​നരാ​രം​ഭി​ക്കു​ക, കൂ​ടു​ത​ല്‍ സ്റ്റേ ​സ​ര്‍​വീ​സു​ക​ള്‍ മ​ഞ്ചേ​രി വ​ഴി അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​ന്ത്രി സി.​പി. ജോ​ണു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ നി​ര്‍​മാ​ണം നി​ല​ച്ച മ​ഞ്ചേ​രി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സ്വ​ന്തം കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും ക​ണ്ടു.

ന​റു​ക​ര വി​ല്ലേ​ജ് വി​ഭ​ജി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​ല്ല​ഞ്ചേ​രി​യി​ലെ റ​വ​ന്യൂ ഭൂ​മി ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി എ ​പി അ​നി​ല്‍​കു​മാ​റി​നെ​യും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.
കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.എം. ഹു​സൈ​ന്‍, ഷം​ലി​ക് അ​ഹ​മ്മ​ദ് കു​രി​ക്ക​ള്‍, ന​ഗ​ര​സ​ഭാ മു​ന്‍ ആ​രോ​ഗ്യ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​രു​ന്ന​ന്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews Development

Recent News

Corehub Up