x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ; കൈയ്ക്ക് പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

വെബ് ഡെസ്ക്
Published: July 24, 2026 12:35 AM IST | Updated: July 24, 2026 12:35 AM IST

പ്രതീകാത്മക ചിത്രം

കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് പിന്നിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബിജു തന്നെയാകാം സിനിയെ വെട്ടിക്കൊന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

ആശുപത്രിയിൽ കഴിയുന്ന ബിജുവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ സംഭവത്തിന്‍റെ യഥാർഥ ചിത്രം വ്യക്തമാകൂ. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags : Housewife Husband hospitalized Death Police

Recent News

Corehub Up