x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പോ​ഡി​യയിൽ കുടുങ്ങിയ യു​വാ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 24, 2026 01:36 AM IST | Updated: July 24, 2026 01:36 AM IST

വി.​ മു​ര​ളീ​ധ​ര​ൻ എംഎൽഎയ്ക്കു നി​വേ​ദ​നം ന​ൽ​കു​ന്നു.

ആറ്റി​ങ്ങ​ൽ: ക​മ്പോ​ഡി​യ​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​ടെ അ​മ്മ​മാ​ർ മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ എംഎ​ൽ​എ​യെക്ക ണ്ടു നി​വേ​ദ​നം ന​ൽ​കി.

അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി ഓ​ലു വി​ളാ​കം അ​രു​ൺ ലി​യോ​ണി (26)ന്‍റെ അ​മ്മ മേ​രി​ക്കു​ട്ടി​യും അ​ഞ്ചു​തെ​ങ്ങ് പ​ള്ളി​പ്പു​ര​യി​ടം അ​മ​ൻ ജെ​റോ(27)മിന്‍റെ അ​മ്മ മ​റി​യക്കു​ട്ടി​യു​മാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് 19 മ​ല​യാ​ളി​ക​ളും ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും ഉ​ൾ​പ്പെ​ടെ 20 പേ​ർ ക​മ്പോ​ഡി​യ​യി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ന്ന​താ​യി മൊ​ബൈ​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​വ​രി​ൽ അ​ഞ്ചുപേ​ർ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​ണ്.

മാ​മ്പ​ള്ളി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ വി​ജി​ൻ വ​ർ​ഗീ​സ് (27), ഭാ​ര്യ ആ​ൻ​സി മ​റി​യ (22), ഭാ​ര്യാ സ​ഹോ​ദ​ര​ൻ ആ​ന്‍റണി എ​ഡ്വി​ൻ (24) എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വ​രാ​ണ് ബാ​ക്കി​യു​ള്ള​വ​ർ. ഇ​വ​രി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​താ​യാ​ണു വി​വ​രം. പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ മ​റ്റു​ഫോ​ണു​ക​ളി​ൽനി​ന്നും അ​ഞ്ചു​തെ​ങ്ങി​ലെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണു വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞ​ത്.​ ബി​ജെ​പി അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​ഡി​ഡന്‍റ് അ​ഞ്ചു​തെ​ങ്ങ് സ​ജ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് അ​ഞ്ചു തെ​ങ്ങ് സ്വ​ദേ​ശി​ക​ൾ ക​മ്പോ​ഡി​യ​യി​ൽ കു​ടു​ങ്ങു​ന്ന​ത്. വ്യാ​ജ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍റിന്‍റെ ച​തി​യി​ൽ​പ്പെ​ട്ട അ​ഞ്ചോ​ളം പേ​രാ​ണ് അ​ന്നു ക​മ്പോ​ഡി​യ​യി​ൽ കു​ടു​ങ്ങി​യ​ത്. അന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന വി.​ മു​ര​ളീ​ധ​ര​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ച​തി​യി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews petition.

Recent News

Corehub Up