കാർ കത്തി നശിച്ച നിലയിൽ.
കരുവാരകുണ്ട്: പഞ്ചായത്ത് അംഗത്തിന്റെ കാർ കത്തി നശിച്ചു. തുവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം സി.കെ. നാസറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. വാഴക്കിളിയിലെ തന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ വ്യാഴാഴ്ച പുലർച്ചെയാണ് അഗ്നിക്കിരയായത്. സംഭവത്തെത്തുടർന്ന് നാസർ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകി.
എർട്ടിഗ ഡീസൽ കാറാണ് അഗ്നിക്കിരയായത്. കാറിന്റെ എൻജിൻ പൂർണമായി കത്തിനശിച്ചു.
രാത്രി പള്ളിപ്പറന്പിൽ പോയി വന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു കാർ. രാത്രിയിലാണ് സംവം. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാറിന്റെ മുൻ ഭാഗം കത്തുന്നത് കണ്ടത്. വീട്ടുകാരുടെയും സമീപവാസികളുടെയും സഹായത്തോടെ തീയണച്ചു.
കാറിനടുത്ത് നിർത്തിയിട്ടിരുന്ന ജീപ്പ്, സ്കൂട്ടർ എന്നിവയിലേക്കും തീ പടർന്നു.
Tags : Nattuvishesham DistrictNews DeepikaNews car