x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​പ​ജാ​പ​ക സം​ഘം സ​​​ജീ​​​വ​​മെ​​ന്നു സൂ​​ച​​ന

നി​​​ശാ​​​ന്ത് ഘോ​​​ഷ്
Published: July 23, 2026 11:15 PM IST | Updated: July 23, 2026 11:15 PM IST

സെ​ക്ര​ട്ടേ​റി​യ​റ്റ്

ക​​​ണ്ണൂ​​​ർ: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്ഥ​​​ലം മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​​​യും മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പു​​​മ​​​ട​​​ക്കം ചോ​​​ർ​​​ത്തി സ്റ്റേ ​​​സ​​​ന്പാ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​പ​​​ജാ​​​പ​​​ക സം​​​ഘം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ​​​ജീ​​​വ​​മെ​​ന്നു സൂ​​ച​​ന.

ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ൽ ഒ​​​ഴി​​​വു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​രെ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​ ചോ​​ർ​​ത്തി കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ വ​​​ഴി (കെ​​​എ​​​ടി) സ്റ്റേ ​​​സ​​​ന്പാ​​​ദി​​​ക്കു​​​ക​​​യും ചെ​​യ്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ലെ സ്ഥ​​​ലം മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി ന​​​ൽ​​​കി​​​യ കു​​​റി​​​പ്പും ചോ​​ർ​​ന്നി​​രു​​ന്നു.

ട്ര​​ഷ​​റി​​യി​​ൽ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ര​​​മി​​​ക്ക​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം ന​​ട​​ത്താ​​നാ​​യി ത​​യാ​​റാ​​ക്കി​​യ പ​​ട്ടി​​ക​​യാ​​ണു ചോ​​ർ​​ത്തി​​യ​​ത്. ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ, ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ, സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട്, ജൂ​​​ണി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​ള്ള​​താ​​യി​​രു​​ന്നു പ​​ട്ടി​​ക.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഇ-​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​നി​​​ന്നാ​​​ണു ഫ​​യ​​ൽ ചോ​​​ർ​​​ന്ന​​ത്. ഇ-​​​ഓ​​​ഫീ​​​സ് ഫ​​​യ​​​ലി​​ന്‍റെ സ്ക്രീ​​​ൻ ഷോ​​​ട്ട് ഒ​​​രു ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന ത​​ങ്ങ​​ളു​​ടെ ജീ​​വ​​ന​​ക്കാ​​രു​​ടെ വാ​​​ട്സാ​​​പ്പ് ഗ്രൂ​​​പ്പി​​ൽ പോ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ്ക്രീ​​ൻ ഷോ​​ട്ട് രേ​​ഖ​​യാ​​യി കാ​​ണി​​ച്ച് പ​​ട്ടി​​ക​​യി​​ലെ ചി​​ല​​ർ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വി​​​നെ സ​​​മീ​​​പി​​​ച്ചാ​​ണ് സ്റ്റേ ​​സ​​ന്പാ​​ദി​​ച്ച​​ത്.

ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ര​​​മി​​​ക്ക​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​ന്നാ​​ൽ ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​വാ​​​ദി​​​ത്വം ആ​​​ർ​​​ക്കാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ​​​കു​​​പ്പോ സ​​​ർ​​​ക്കാ​​​രോ അ​​​ന്വേ​​​ഷ​​​ണ​​​മോ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളോ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തും ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണ് പ​​​ട്ടി​​​ക ചോ​​​ർ​​​ന്ന​​​തെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വ​​​കു​​​പ്പി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ നേ​​​രി​​​ടു​​​ന്ന​​​ത്. ട്ര​​​ഷ​​​റി പോ​​​ലു​​​ള്ള അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യോ​​​ടു​​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ക​​​യും പു​​​റ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​മാ​​യ സ​​ർ​​വീ​​സ് ച​​ട്ട ലം​​ഘ​​ന​​മാ​​ണ്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ട്ര​​​ഷ​​​റി ഇ-​​​ഓ​​​ഫീ​​​സ് വ​​​ഴി ന​​​ൽ​​​കു​​​ന്ന ട്ര​​​ഷ​​​റി ധ​​​ന​​വി​​​നി​​​യോ​​​ഗ നി​​​യ​​​ന്ത്ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണം എ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​ച​​ര്യ​​ത്തി​​ൽ ​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​മു​​ള്ള പു​​​റ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​വി​​​വ​​​രം കി​​​ട്ടി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​മെ​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

പ​​​ഴ​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​പ്പോ​​​ഴും നി​​ല​​വി​​ലു​​ണ്ടെ​​ന്ന​​രി​​ക്കേ​​യാ​​ണ് ഫ​​യ​​ലു​​ക​​ൾ ചോ​​രു​​ന്ന​​ത്. ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന് ഐ​​​എ​​​സ്ഒ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചു​​വ​​​ന്നി​​​രു​​​ന്നു.

Tags : Secretariat OppositionGroup Transfer Employees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up