x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ എ​സ്എ​ഫ്ഐ മാ​ർ​ച്ചി​നു​നേ​രേ ജ​ല​പീ​ര​ങ്കി

വെബ് ഡെസ്ക്
Published: July 24, 2026 01:43 AM IST | Updated: July 24, 2026 01:43 AM IST

എ​സ്എ​ഫ്ഐ മാ​ർ​ച്ചി​നു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ൾ.

തൃ​ശൂ​ർ: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​സ്എ​ഫ്ഐ ന​ട​ത്തി​യ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു തൃ​ശൂ​രി​ലും മാ​ർ​ച്ച്.
ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്തു പോ​ലീ​സ് ബാ​രി​ക്കേ​ഡ് വച്ച് മാ​ർ​ച്ച് ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

നൂ​റു​ക​ണ​ക്കി​ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണു മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.
ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.
ഇ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​സ്എ​ഫ്ഐ​യു​ടെ 102 അ​വ​കാ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ അ​വ​കാ​ശ​പ​ത്രി​ക അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. റോ​സ​ൽ​രാ​ജ്, എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​ഭി​ജി​ത്ത്, എ.​ആ​ർ. അ​ജ​യ​രാ​ജ്, ന​വ്യ​കൃ​ഷ്ണ, വി.​എ​സ്. ആ​ദി​ത്യ, ആ​ൽ​വി​ൻ ഷാ​ജി, യു.​എ​സ്. റി​ഥി​ൻ, പി.​എ. അ​ശ്വി​ൻ, ടി.​എം. കാ​ർ​ത്തി​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Water cannons SFI march

Recent News

Corehub Up