x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​നേ​താ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 24, 2026 12:45 AM IST | Updated: July 24, 2026 12:45 AM IST

പ്രതീകാത്മക ചിത്രം

മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് പ​ലി​ശ ര​ഹി​ത വാ​യ്പ​യാ​യി വ​ന്‍ തു​ക വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വ നേ​താ​വ് അ​റ​സ്റ്റി​ൽ. റാ​ന്നി പ​ഴ​വ​ങ്ങാ​ടി കോ​ട്ട​യി​ല്‍ അ​ജി ബി. ​റാ​ന്നി (അ​ജി​കു​മാ​ർ, 38)നെ​യാ​ണ് കീ​ഴ്‌വായ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കീ​ഴ്വാ​യ്പൂ​ര് ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. 2024 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു​ ത​വ​ണ​യാ​യി ഇ​യാ​ള്‍ യു​വാ​വി​നെ പ​റ്റി​ച്ച് 18 ല​ക്ഷം രൂ​പ കൈ​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് വാ​യ്പ​യോ, ഇ​തി​നാ​യി ന​ല്‍​കി​യ 18 ല​ക്ഷം രൂ​പ​യോ തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ യു​വാ​വ് കീ​ഴ്‌വായ്പൂ​ര് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കീ​ഴ്‌വയ്പൂ​ര് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ. ​അ​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ ടി. ​അ​നീ​ഷ്, എ​ൻ.​എ​സ്. ഷാ​ന്‍, എ​എ​സ് ഐ ​മു​ജീ​ബ് ഖാ​ന്‍, സി​പി​ഒ​മാ​രാ​യ സോ​നു, നെ​വി​ന്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ജി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ൺ​ഗ്ര​സ് -എ​സ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നും ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന അ​ജി ബി. ​റാ​ന്നി

2021ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up