x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ​സ്ത്യ​വ​ന​ത്തി​ൽ മ​ന്ത്രി​യെ​ത്തി; പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും കേട്ടു

വെബ് ഡെസ്ക്
Published: July 24, 2026 01:32 AM IST | Updated: July 24, 2026 01:32 AM IST

മ​ന്ത്രി കെ.​എ. തു​ള​സി അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ലെ​ത്തി​യ​പ്പോ​ൾ.

കോ​ട്ടൂ​ർ : ആ​ദി​വാ​സി​ക​ളെ ക​ണ്ട​റി​യാ​ൻ അ​ഗ​സ്ത്യ​വ​ന​ത്തി​ൽ മ​ന്ത്രി​യെ​ത്തി. പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ൾ, കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മി​ല്ലായ്മ, ക​ളി​സ്ഥ​ല​മി​ല്ലാ യ്മ തു​ട​ങ്ങി വ​കു​പ്പ് മ​ന്ത്രി​യു​ടെ മു​ന്നി​ൽ കോ​ട്ടൂ​രി​ലെ ആ​ദി​വാ​സി​ക​ൾ നി​ര​ത്തി​യ​ത് നീ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ. ​വ​രി​ലൊ​രാ​ളാ​യി എ​ല്ലാം ശ്ര​ദ്ധ​യോ​ടെകേ​ട്ട് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാമെന്ന ഉ​റ​പ്പു ന​ൽ​കി​യ​പ്പോ​ൾ ഗി​രി​വ​ർ​ഗ​ക്കാ​ർ കൈ​യടി​യോ​ടെ അവ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രിട്ട​റി​യാ​ണ് കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഊ​രൊ​രു​ക്ക​ത്തി​ൽ മ​ന്ത്രി കെ.​എ. തു​ള​സി എ​ത്തി​യ​ത്. മ​ണ്ണാം​കോ​ണം ഊ​രി​ലാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. നി​ർ​ദിഷ്ട റസി​ഡൻ​ഷ്യ​ൽ മോ​ഡ​ൽ സ്‌​കൂ​ൾ കോ​ട്ടൂ​രി​ൽ ത​ന്നെ സ്ഥാ​പി​ക്കു​മെന്നു മ​ന്ത്രി പ​റ​ഞ്ഞു. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡ് പ​ണി​യാ​ൻ ശ്ര​മമു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​ഠി​ക്കാ​നും അ​ത് ഉ​ദ്യോ​ഗ​സ്ഥ​ല​ത്തി​ൽ അ​വ​ത​രി​പ്പിക്കാ​നും എ​സ്​ടി പ്ര​മോ​ട്ട​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് ഊ​രൂ​മൂ​പ്പ​ന്മാ​രു​മാ​യും മന്ത്രി സം​വ​ദി​ച്ചു. 27 ഊ​രു​ക​ളി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ധാ ജ ​യൻ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ് നാ​രാ​യ​ണ​ൻ , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കോ​ട്ടൂ​ർ സ​ന്തോ​ഷ്, വി.​എ​ച്ച് വാ​ഹി​ദ, ഗ്രീ​ഷ്മ എന്നിവരും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up