പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കേരള കർഷകസംഘം ജില്ലാ സമ്മേളനം ഇന്നു മുതൽ ഓമല്ലൂരിൽ നടക്കും. പതാക, കൊടിമര ജാഥകൾക്ക് ഇന്നലെ സ്വീകരണം നൽകി. ഇന്നു രാവിലെ 10ന് ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ. തുളസീധരൻപിള്ള പ്രവർത്തനറിപ്പോർട്ടും വൽസൻ പനോളി സംഘടനാറിപ്പോർട്ടും അവതരിപ്പിക്കും.
സംസ്ഥാന നേതാക്കളായ എം. പ്രകാശൻ മാസ്റ്റർ, എ.സി. മൊയ്തീൻ, ഓമല്ലൂർ ശങ്കരൻ, ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും. 25ന് രാവിലെ 9.30-ന് പ്രതിനിധി സമ്മേളനം തുടർച്ച, രണ്ടിന് ജില്ലാ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കും. നാലിന് ഓമല്ലൂർ ക്ഷേത്രം ജംഗ്ഷനിൽനിന്നും ചന്ത മൈതാനത്തേക്ക് കർഷകറാലി. അഞ്ചിന് പൊതുസമ്മേളനം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് കാർഷിക വിപണനമേള ക്രമീകരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ശങ്കരൻ, ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ള, പ്രസിഡന്റ് ബാബു കോയിക്കലേത്ത്, സ്വാഗതസംഘം ചെയർമാൻ എം.വി. സഞ്ജു, കൺവീനർ എസ്. മനോജ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Karshaka