x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​നം: ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

വെബ് ഡെസ്ക്
Published: July 24, 2026 12:43 AM IST | Updated: July 24, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

ചെങ്ങന്നൂ​ർ: നീ​റ്റ് പ​രീ​ക്ഷ​യി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യി​ലും സി​ബി​എ​സ്ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് തെ​രു​വി​ലി​റ​ങ്ങി​യ യു​വ​ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തിമോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സം ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ യു​വ​ത​ല​മു​റ​യെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ കാ​ണു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​ത്.

ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന​ത് മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണ്. സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളോ​ട് പോ​ലീ​സ് കാ​ട്ടി​യ മോ​ശം പെ​രു​മാ​റ്റം ആ ​സേ​ന​യ്ക്കു​ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ധാ​ന​പ​ര​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ ക​ലാ​പ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്ത​ല​ല്ല, മ​റി​ച്ച് ച​ർ​ച്ച​യും സ​മ​വാ​യ​വു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മൂ​ല്യ​ച്യു​തി​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കു​മെ​തി​രെ പോ​രാ​ടു​ന്ന യു​വ​ത​ല​മു​റ​യ്ക്കൊ​പ്പം രാ​ഷ്ട്രീ​യ ക​ക്ഷി​ഭേ​ദ​മ​ന്യേ പൊ​തു​സ​മൂ​ഹം അ​ണി​നി​ര​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

Tags : Local News Nattuvishesham Delhi violation Dr. Mathews Mar Timothy Metropolitan

Recent News

Corehub Up