x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​ൾ​ട്രി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പരിഹരിക്കും: മ​ന്ത്രി കെ.​എം. ഷാ​ജി

വെബ് ഡെസ്ക്
Published: July 24, 2026 12:02 AM IST | Updated: July 24, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ പൗ​ൾ​ട്രി മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ വെ​ല്ലു​വി​ളി​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി. ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ കോ​ഴി ഫാ​മു​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന കൊ​മേ​ഴ്സ്യ​ൽ ബി​ൽ​ഡിം​ഗ് നി​കു​തി, വ​ൺ ടൈം ​ടാ​ക്സ്, സെ​സ് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, ലൈ​സ​ൻ​സിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കാ​ർ​ഷി​ക അ​ല്ലെ​ങ്കി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ളു​ടെ പ​രി​ധി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന​താ​യി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​റും ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​നും നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ നി​ന്ന് നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി, ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

Tags : Local News Nattuvishesham poultry sector Minister K.M. Shaji

Recent News

Corehub Up