സി.വി. ശാന്തകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കലഞ്ഞൂർ: ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സി.വി. ശാന്തകുമാർ എംഎൽഎ ആവശ്യപ്പെട്ടു. റോഡു പണിയിലുള്ള അപാകതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് നിരന്തരമായ അപകട മരണങ്ങൾക്കു കാരണം. മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളും അപകട കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
കലഞ്ഞൂർ, കൂടൽ കോൺഗ്രസ്മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ സന്ദേശ യാത്രയുടെ സമാപനം കലഞ്ഞൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം. ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, ഡി. ഭാനുദേവൻ, മാത്യു ചെറിയാൻ, പ്രവീൺ പ്ലാവിളയിൽ, തോമസ് കാലായിൽ, ശോഭനാ സദാനന്ദൻ, ബിനിലാൽ, സജീവ് കലഞ്ഞൂർ, സതീശ് ചന്ദ്രൻ, ടി.വി. ഷാജി, ജോൺ ജോർജ്, അനീഷ് ഗോപിനാഥ്, മനോജ് മഠത്തിൽ, ദിലീപ് അതിരുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.