x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 12:52 AM IST | Updated: July 24, 2026 12:52 AM IST

വി​ല്യം ജോ​ർ​ജി

ചി​ങ്ങ​വ​നം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി പെ​നി​യേ​ൽ വീ​ട്ടി​ൽ വി​ല്യം ജോ​ർ​ജി(53)​നെ​യാ​ണ് ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ട്ടു​പ്പാ​ള​യ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പ്. ചി​ങ്ങ​വ​ന​ത്തെ ഒ​രു പാ​സ്റ്റ​റി​ൽ​നി​ന്ന് മാ​ത്രം ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി മേ​ട്ടു​പ്പാ​ള​യ​ത്തു​ള്ള​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സം​ഘം എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ എ​സ്.​പ്ര​ദീ​പ്, എ​സ്ഐ എം. ​കൃ​ഷ്ണ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​മേ​ഷ് കെ.​സു​ധാ​ക​ര​ൻ, സാ​ൽ​വി​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വി​ധ ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് കേ​സു​ക​ൾ വി​ല്യം ജോ​ർ​ജി​നെ​തി​രേ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ട്ടി​പ്പി​നാ​യി പ​ല പേ​രു​ക​ളി​ൽ 14ല​ധി​കം സിം ​കാ​ർ​ഡു​ക​ൾ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ ച​തി​യി​ൽ​പ്പെ​ട്ട ചി​ല​ർ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വ​രു​മ്പോ​ൾ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത് .

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up