x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴാ​നി ഡാ​മി​ലെ മ്യൂ​സി​ക് വാ​ട്ട​ർ ഫൗ​ണ്ട​ൻ തു​രു​മ്പെ​ടു​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 24, 2026 12:53 AM IST | Updated: July 24, 2026 12:53 AM IST

വാ​ഴാ​നി ഡാ​മി​ൽ നി​ർ​മാ​ണം​നി​ല​ച്ച മ്യൂ​സി​ക് വാ​ട്ട​ർ ഫൗ​ണ്ട​ൻ.

വ​ട​ക്കാ​ഞ്ചേ​രി: വാ​ഴാ​നി ഡാ​മി​ലെ മ്യൂ​സി​ക് വാ​ട്ട​ർ​ഫൗ​ണ്ട​ൻ തു​രു​മ്പെ​ടു​ക്കു​ന്നു.
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു ആ​റു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന മ്യൂ​സി​ക് ഫൗ​ണ്ട​നാ​ണ് പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച​ത്. വ​ർ​ഷം ര​ണ്ട് ക​ഴി​ഞ്ഞി​ട്ടും പ​ണി എ​ങ്ങു​മെ​ത്തി​യി​ല്ല.

കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ജെ. ജ​മാ​ൽ ആ​രോ​പി​ച്ചു. നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ട​വ​ഴി​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കു​റേ​ക്കാ​ല​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.
വ​ഴി​യി​ലെ ടൈ​ൽ​സു​ക​ൾ ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ വ​ലി​യ തു​ക​ക​ൾ പാ​സാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല.

ഡാ​മി​ലെ സോ​ളാ​ർ പാ​ന​ൽ ക​ള​വു​പോ​യ​തി​ലും ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ലും അ​ധി​കാ​രി​ക​ൾ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി​ന​ൽ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യും വി​ജി​ല​ൻ​സ് അ​ന്വോ​ഷ​ണം വേ​ണ​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham musical water fountain Vazhani Dam

Recent News

Corehub Up