x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഏറ്റുമുട്ടി: ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 24, 2026 01:51 AM IST | Updated: July 24, 2026 01:51 AM IST

പി​ടി​യി​ലാ​യ സാ​ബു.

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റ്റു​മു​ട്ടി. ബി​യ​ര്‍ കു​പ്പി​കൊ​ണ്ടു​ള്ള കു​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ വ​ഹാ​ബ് എ​ന്ന​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​സി​ല്‍ വ​ഹാ​ബി​നൊ​പ്പം ജോ​ലി ചെ​യ്തു​വ​ന്ന നെ​ടു​വ​ണ്ണൂ​ര്‍​ക​ട​വ് സ്വ​ദേ​ശി സാ​ബു​വി​നെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം ഇ​ങ്ങ​നെ. ഇ​രു​പ​ത് ദി​വ​സ​ത്തോ​ള​മാ​യി പ​രി​ക്കേ​റ്റ വ​ഹാ​ബും പി​ടി​യി​ലാ​യ സാ​ബു​വും ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യു​യ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ഇ​ന്ന​ലെ ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും ഇ​തി​നി​ട​യി​ല്‍ വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. വാ​ക്ക് ത​ര്‍​ക്കം പി​ന്നീ​ട് അ​ടി​പി​ടി​യി​ലേ​ക്ക് മാ​റി.
ഇ​തി​നി​ട​യി​ലാ​ണ് കൈ​യി​ല്‍ കി​ട്ടി​യ ബി​യ​ര്‍ കു​പ്പി ഉ​പ​യോ​ഗി​ച്ച് സാ​ബു വ​ഹാ​ബി​നെ കു​ത്തി​യ​ത്. വ​ല​തു കൈ​യ്ക്കു താ​ഴെ വാ​രി​യെ​ല്ല് ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ഹാ​ബി​നെ ആ​ദ്യം കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​യ​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​കി.

പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പ്ര​തി​യാ​യ സാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ള്‍ മു​മ്പ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടി​പി​ടി​യി​ല്‍ ഇ​യാ​ള്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത സാ​ബു​വി​നെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

Tags : Nattuvishesham DistrictNews DeepikaNews Clash

Recent News

Corehub Up