x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ഴ്പ്പ​ള്ളി ച​തി​രൂ​ർ–​പ​രി​പ്പ്തോ​ട് മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന; പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 02:54 AM IST | Updated: July 24, 2026 02:54 AM IST

മൊ​ട്ടു​കൊ​മ്പ​ൻ ആ​ന​യെ വ​ന​പാ​ല​ക​ർ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ന്നു.

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്പ്പ​ള്ളി ച​തി​രൂ​ർ, പ​രി​പ്പ്തോ​ട്, പ​റ​മ്പ​ത്തെ​ക​ണ്ടി മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. സ​മ​യ വ്യ​താ​സ​മി​ല്ലാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ച​തി​രൂ​ർ നീ​ലാ​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കീ​ഴ്പ്പ​ള്ളി സെ​ക്‌ഷൻ ഫോ​റ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യെ​ങ്കി​ലും അ​ന്ന് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ഒ​രു വീ​ട്ട​മ്മ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കൂ​ടാ​ത ചു​ണ്ടം​ത​ട​ത്തി​ൽ ബി​നോ​യി​യു​ടെ അ​ര​യേ​ക്ക​റോ​ളം പു​ൽ​ക്കൃ​ഷി ആ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.
വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ പ​രി​പ്പ്തോ​ട് മേ​ഖ​ല​യി​ൽ റ​ബ​ർ തോ​ട്ട​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​ന​യെ ക​ണ്ടെ​ത്തി. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ആ​ന​യെ ക​ണ്ട​ത്. ആ​റ​ളം ഫാം ​മേ​ഖ​ല​യി​ലെ അ​പ​ക​ട​കാ​രി​യാ​യ " മൊ​ട്ടു​കൊ​മ്പ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ന​യാ​ണ് പ​രി​പ്പ്തോ​ട്ടി​ലെ​ത്തി​യ​തെ​ന്ന് വ​ന​വ​കു​പ്പ് അ​റി​യി​ച്ചു. വ​ന​പാ​ല​ക​ർ എ​ത്തി ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഭീ​തി​യി​ലാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ആ​ന വീ​ണ്ടും എ​ത്തി​യ​ത്. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന ആ​ന​ക​ളാ​ണ് മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യ കാ​ട്ടാ​നശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ, ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പ​ത്തെ​ക​ണ്ടി മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളാ​ണ് ഇ​വി​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​ന​ക​ൾ എ​ളു​പ്പ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി വേ​ലി സ്ഥാ​പി​ച്ചാ​ൽ ആ​ക്ര​മ​ണം ത​ട​യാ​നാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ച​തി​രൂ​ർ മേ​ഖ​ല​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​ത്ത 4.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് വേ​ലി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​തു​വ​രെ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ എ​ങ്ങ​നെ സം​ര​ക്ഷി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
പ​രി​പ്പ്തോ​ട് മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള സോ​ളാ​ർ വേ​ലി മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ട് ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ആ​റ​ളം ഫാ​മി​ലെ ആ​ന​മ​തി​ൽ പൂ​ർ​ത്തി​യാ​യാ​ൽ ആ​ന​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത മാ​റി ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Local News Nattuvishesham Reappearance Locals in fear

Recent News

Corehub Up