x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിരന്തരമായ പഠനം നിലനില്പിനു പ്രധാനം: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: July 24, 2026 03:55 AM IST | Updated: July 24, 2026 03:55 AM IST

രാ​ജ​ഗി​രി നോ​ള​ജ് സ​മ്മി​റ്റ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ രാ​ജ​ഗി​രി ദീ​പ​സ്തം​ഭം പ്ര​കാ​ശി​പ്പി​ച്ച​പ്പോ​ൾ.

കാ​ക്ക​നാ​ട്: വി​വ​ര​വി​സ്‌​ഫോ​ട​ന​ത്തി​ന്‍റെ പു​തി​യ കാ​ല​ത്തു നി​ര​ന്ത​രം പ​ഠി​ക്കു​ക എ​ന്ന​തു നി​ല​നി​ല്‍​പി​നു പ്ര​ധാ​ന​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഐ വി​പ്ല​വ​ത്തി​ലൂ​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​നൊ​പ്പം, പു​തി​യ തൊ​ഴി​ല​സ​ര​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സ് സം​ഘ​ടി​പ്പി​ച്ച രാ​ജ​ഗി​രി നോ​ള​ജ് സ​മ്മി​റ്റ് (ആ​ര്‍​കെ​എ​സ്) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ ത​ല​മു​റ​യ്‌​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​നും അ​വ​രു​ടെ ഭാ​ഷ​യും അ​റി​വു​ക​ളും നേ​ടി​യെ​ടു​ക്കാ​നും താ​ന്‍ എ​ല്ലാ​യ്പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ​ഗി​രി വാ​ലി കെ.​ഇ. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യു​ന്ന​തി​നും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ൽ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​എം​ഐ പ്രൊ​വി​ൻ​ഷ്യാ​ളും രാ​ജ​ഗി​രി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​രു​മാ​യ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ഗി​രി നോ​ള​ജ് സ​മ്മി​റ്റി​ലെ പ്ര​ബ​ന്ധ സം​ഗ്ര​ഹ​ങ്ങ​ളു​ടെ സ​മാ​ഹാ​രം മ​ന്ത്രി റോ​ജി​ക്കു ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ജീ​ഷ് പു​തു​ശേ​രി, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ലാ​ലി മാ​ത്യു, ആ​ര്‍​സെ​റ്റ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ഡോ. ജെ​യ്സ​ണ്‍ പോ​ള്‍ മു​ളേ​രി​ക്ക​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റാ​ഷി​ദ് ഉ​ള്ള​മ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​അ​ച്യു​ത്ശ​ങ്ക​ര്‍ എ​സ്. നാ​യ​ര്‍, ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സ​ജി ഗോ​പി​നാ​ഥ്, എ​ഐ വി​ദ​ഗ്ധ​ന്‍ സു​നി​ല്‍ പ്ര​ഭാ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.സ​മ്മി​റ്റ് നാ​ളെ സ​മാ​പി​ക്കും.

Tags : Local News Nattuvishesham Continuous learning survival Chief Minister

Recent News

Corehub Up