മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിവേദനം നൽകുന്നു.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനായി കൂരാച്ചുണ്ട് സർക്കാർ വെറ്ററനറി ഡിസ്പൻസറിയെ പോളി ക്ലിനിക്കായി അപ്ഗ്രേഡ് ചെയ്യണമെന്ന കൂരാച്ചുണ്ടിലെ കർഷകരുടെ ഏറെക്കാലമായുള്ള ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരിട്ടെത്തി നിവേദനം നൽകി.
പഞ്ചായത്തിൽ ഒട്ടനവധി ക്ഷീര കർഷകർ കന്നുകാലികൾ, ഫാമുകൾ ഉൾപ്പെടെ നടത്തി വരുന്നുണ്ട്.ഇവർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏക മൃഗാശുപത്രിയാണിത്. ഇവിടെ കൂടുതൽ സമയം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം മികവുറ്റ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം ഡിസ്പൻസറിയെ അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്.