തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിൽ "ദീപിക നമ്മുടെ ഭാഷ' പദ്ധതി
കൊച്ചി : തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കം. ധനകാര്യ സേവന സ്ഥാപനമായ ഇൻഡൽ മണിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കമ്പനി കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി ചഞ്ചൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥി പ്രതിനിധികൾക്ക് ദീപിക ദിനപത്രം കൈമാറിയാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനാധ്യാപിക എൽസി ജോസഫ് അധ്യക്ഷത വഹിച്ചു.
ദീപിക കൊച്ചി റെസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ സന്ദേശം നൽകി. അധ്യാപകരായ ഫാ. എബി ഇടശേരി, ബെന്നി ജോർജ്, സിസ്റ്റർ ഷാലി, ദീപിക കൊച്ചി ഏരിയ മാനേജർ അനിതകുമാരി എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Cardinal High School Thrikkakara