മഴനടത്തം സി.കെ. കാസിം എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കോടഞ്ചേരി: ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി പഞ്ചായത്തും മാമ്പറ്റ ഡോണ്‍ ബോസ്കോ കോളജ് ടൂറിസം ക്ലബും ചേര്‍ന്ന് തേവര്‍മലയിലേക്ക് മഴനടത്തം സംഘടിപ്പിച്ചു.
കേരള ടൂറിസം, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, ഡിടിപിസി കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയുടെ ഫ്ളാഗ് ഓഫ് സി.കെ കാസിം എംഎല്‍എ നിര്‍വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിന്‍സന്റ് വടക്കേമുറിയില്‍, റിയാന സുബൈര്‍, മിനി സണ്ണി, പഞ്ചായത്ത് അംഗം ജ്യോതി സന്തോഷ്,ഡോണ്‍ ബോസ്കോ കോളജ് മാനേജര്‍ ഫാ. മാര്ട്ടിന് അഗസ്റ്റിന്, പിആര്‍ഒ സന്തോഷ് അഗസ്റ്റിന്, ലിജു ജോസഫ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോള്‍സണ്‍ അറയ്ക്കല്‍, ബെനിറ്റോ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.