x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ല​ഗോ​ൺ കോ​ഴി മു​ട്ട വി​ല കു​തി​ച്ചു​യ​രു​ന്പോ​ഴും നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്ക് വി​ല കി​ട്ടാ​തെ ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: July 24, 2026 02:49 AM IST | Updated: July 24, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

കേ​ള​കം: സം​സ്ഥാ​ന​ത്ത് ല​ഗോ​ൺ കോ​ഴി​മു​ട്ട​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​മ്പോ​ഴും നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വി​ല കി​ട്ടാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ഞ്ച് രൂ​പ​യോ​ള​മാ​യി​രു​ന്ന ല​ഗോ​ൺ മു​ട്ട​യു​ടെ വി​ല ഇ​പ്പോ​ൾ എ​ട്ടു രൂ​പ​യ്ക്ക​ടു​ത്താ​യി. എ​ന്നാ​ൽ നാ​ട​ൻ കോ​ഴി​മു​ട്ട​യു​ടെ ചി​ല്ല​റ വി​പ​ണി​വി​ല ഇ​പ്പോ​ഴും പ​ഴ​യ ശ​രാ​ശ​രി വി​ല​യാ​യ 9.50 രൂ​പ​യി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഉ​ത്പാ​ദ​ന ചെ​ല​വ് കു​ത്ത​നെ വ​ർ​ധി​ച്ചി​ട്ടും അ​തി​ന​നു​സ​രി​ച്ചു​ള്ള വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട​ൻ കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്. കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. മ​രു​ന്നു​ക​ൾ, പ​രി​പാ​ല​ന​ച്ചെ​ല​വ്, തൊ​ഴി​ലാ​ളി വേ​ത​നം എ​ന്നി​വ​യും ഉ​യ​ർ​ന്ന​തോ​ടെ ഒ​രു നാ​ട​ൻ കോ​ഴി​മു​ട്ട​യു​ടെ ഉ​ത്പാ​ദ​ന ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലും മൊ​ത്ത​വ്യാ​പാ​രി​ക​ൾ ശേ​ഖ​ര​ണ സ​മ​യ​ത്ത് ഒ​രു മു​ട്ട​യ്ക്ക് എ​ട്ട് രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും നി​ര​വ​ധി വ​നി​താ സം​രം​ഭ​ക​രും സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ട​ൻ കോ​ഴി വ​ള​ർ​ത്തി മു​ട്ട ഉ​ത്പാ​ദ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നേ​ര​ത്തെ നാ​ട​ൻ​മു​ട്ട​യ്ക്ക് മ​റ്റു മു​ട്ട​ക​ളെ​ക്കാ​ളും വി​ല ല​ഭി​ച്ചു വ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. ഗു​ണ​മേ​ന്മ​യും പോ​ഷ​ക​മൂ​ല്യ​വും കൂ​ടു​ത​ലാ​ണെ​ന്ന പൊ​തു​വാ​യ ധാ​ര​ണ​യു​ണ്ടെ​ങ്കി​ലും വി​പ​ണി​യി​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള വി​ല ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം പ​ല​രും ഇ​തി​ന​കം ഈ ​മേ​ഖ​ല ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്ക് കു​റ​ഞ്ഞ​ത് 15 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ന​ഷ്ട​മി​ല്ലാ​തെ ഈ ​രം​ഗ​ത്ത് തു​ട​ര​നാ​കൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന കോ​ഴി​മു​ട്ട വി​പ​ണി​യി​ൽ നാ​ട​ൻ മു​ട്ട​യ്ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ശേ​ഖ​ര​ണ സം​വി​ധാ​ന​ത്തി​ൽ പ​രി​ഷ്‌​ക​ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ഴി​ക്ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Local News Nattuvishesham Farmers chicken

Recent News

Corehub Up