മുള്ളന്‍കൊല്ലിയില്‍ സംഘടിപ്പിച്ച യോഗം വര്‍ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: വിവിധ മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ച്ചയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും വിദ്യാര്‍ഥികളും കോണ്‍ഗ്രസ് നേതാക്കളും രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഉച്ചയ്ക്ക് 12 ഓടെ ഐഎന്‍ടിയുസി ഓഫീസ് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ അണിനിരന്നവരില്‍ ചിലര്‍ പോസ്റ്റ് ഓഫീസിന്റെ കവാടങ്ങള്‍ക്കു മുമ്പില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നു. പോസ്റ്റ് ഓഫീസ് വളപ്പില്‍ പ്രവേശിച്ചവരെ അറസ്റ്റു ചെയ്ത് വാഹനത്തില്‍ കയറ്റാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രവര്‍ത്തകരും പോലീസുമായി ഉന്തുംതള്ളും നടന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കി പ്രവര്‍ത്തകരെ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നു നടന്ന യോഗം നാദാപുരം എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.
സി.എ. അരുണ്‍ദേവ്, ലയണല്‍ മാത്യു, അഫ്സല് ചീരാല്‍, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, ജിനു കോളിയാടി, അജ്നാസ് തരിയോട്, പുഷ്പ മനോജ്, ജിജി വര്‍ഗീസ്, രോഹിത് ബോധി, ലിറാര്‍ പറളിക്കുന്ന്, അഡ്വ. ഗൗതം ഗോകുല്‍ദാസ്, അസീസ് വളാട്, വി.എം. യൂനുസ് അലി, ഡിന്റോ ജോസ്, എം. ഹര്‍ഷല്‍, അര്‍ജുന്‍ദാസ്, ബേസില്‍ സാബു, മുഹമ്മദ് റിഷാദ്, മുഹമ്മദ് ഫെബിന്, വി.സി. വിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമരത്തിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുല്‍ദാസിന്റെ കൈ പോലീസുകാരന്റെ മുഖത്ത് തട്ടിയത് വിവാദമായി. ഗൗതം ഗോകുല്‍ദാസ് പോലീസുകാരനെ തല്ലിയെന്ന് ചില ചാനലുകളിലും സമൂഹമാധ്യമങ്ങിലും വാര്‍ത്തവന്നു. ബഹളത്തിനിടെ കൈ പോലീസുകാരന്റെ മുഖത്ത് തട്ടിയതാണെന്നാണ് ഇതേക്കുറിച്ച് ഗൗതം പ്രതികരിച്ചത്.
മുള്ളന്‍കൊല്ലി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി.
മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ ഉദ്ഘാടനം ചെയ്തു. ബീന ജോസ് കരിമാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ലിസി സാബു, സാജന് കടുപ്പില്‍, സുനില്‍ പാലമറ്റം, ജയിംസ് വടക്കേക്കര, ഷീജ ജയിംസ്, ജോര്‍ജ് തട്ടാംപറമ്പില്‍,സണ്ണി മണ്ഡപം, സുനില്‍ പുലികുത്തിയില്‍, മാത്യു ഉണ്യാപ്പിള്ളില്, പി.എന്‍. കുര്യന്, പി.എ. പ്രകാശന്, രാജു കടുപ്പില്‍, പി.കെ. രാജന്, വിന്‍സന്റ് ചൂനാട്ട്, ഗിരിജ കൃഷ്ണന്, തോമസ് പാഴൂക്കാല, സജി ജോര്‍ജ്, ജോയി കല്ലേലുകുളത്ത്, തോമസ് കണിയംപ്ലാക്കല് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Congress