ചെറുപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചട്ടിവയൽ സ്നേഹഭവനിൽ ആരംഭിച്ച ലയൺസ് ക്ലിനിക്
ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചട്ടിവയൽ സ്നേഹഭവനിൽ ലയൺസ് ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ജോളി സണ്ണി പതിയിൽ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ സി. പടിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു.
പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുൺ അഭിലാഷും ജീവനക്കാരും ക്ലിനിക്കിന് നേതൃത്വം നൽകി. സെൻ സെബാസ്റ്റ്യൻ, പി.എം. സെബാസ്റ്റ്യൻ, മാത്യു ഫിലിപ്പ്, മദർ സുപ്പീരിയർ ക്ലയർ ടോം എന്നിവർ പ്രസംഗിച്ചു. എല്ലാ മാസവും സ്നേഹഭവനിലെ അന്തേവാസികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകുന്ന പദ്ധതിയാണിത്. 24 അന്തേവാസികളാണ് ഇവിടെയുള്ളത്.