x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 24, 2026 03:42 AM IST | Updated: July 24, 2026 03:42 AM IST

വി.​ഡി. സ​തീ​ശ​ന്‍

പ​ള്ളു​രു​ത്തി: സ്ത്രീ​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കു​ടും​ബ​ത്തി​ലെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍, രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കു​ടും​ബ​ശ്രീ അ​ട​ക്ക​മു​ള്ള ഏ​ജ​ന്‍​സി​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സ്ത്രീ​ക​ളെ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കും.

വാ​യ്പ ന​ല്‍​കു​ന്ന​തി​നു പു​റ​മേ കൃ​ത്യ​മാ​യ നൈ​പു​ണ്യ പ​രി​ശീ​ല​നം, മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശം, ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നു​ള്ള വി​പ​ണ​ന സൗ​ക​ര്യം എ​ന്നി​വ​യും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കും. സാ​മൂ​ഹി​ക​മാ​യോ സാ​മ്പ​ത്തി​ക​മാ​യോ ഉ​ണ്ടാ​കു​ന്ന ഏ​തൊ​രു പ്ര​തി​സ​ന്ധി​യു​ടെ​യും പ്രാ​ഥ​മി​ക​വും അ​ന്തി​മ​വു​മാ​യ ഇ​ര​ക​ള്‍ സ്ത്രീ​ക​ളാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സ​മ​ഗ്ര-2026 പ​ള്ളു​രു​ത്തി എ​സ്എ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി കെ.​എ. തു​ള​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, എം​എ​ല്‍​എ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, ദീ​പ​ക് ജോ​യ്, ടോ​ണി ച​മ്മി​ണി, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് സെ​ക​ട്ട​റി ഡോ. ​എ. കൗ​ശി​ക​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham women self-sufficient

Recent News

Corehub Up