x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ങ്ങൂ​രി​ൽ വീ​ട് ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്ക്
Published: July 24, 2026 02:02 AM IST | Updated: July 24, 2026 02:02 AM IST

ത​ക​ർ​ന്ന​വീ​ട് റ​വ​ന്യു​ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി​ക്ക​ടു​ത്ത് വി​ല​ങ്ങൂ​ർ ഒ​ടു​കി​ൻ​കു​ണ്ടി​ൽ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു​വീ​ണു. വീ​ട്ടു​കാ​ർ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
പൂ​വ​ത്തി​ങ്ക​ൽ ജോ​ണി​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മേ​ൽ​ക്കൂ​ര ഒ​ന്നാ​കെ ത​ക​ർ​ന്നു​വീ​ണ​ത്. ഈ​സ​മ​യം ജോ​ണും ഭാ​ര്യ ഗ്രേ​സി​യും മ​ക​ളു​ടെ ര​ണ്ടു ചെ​റി​യ കു​ട്ടി​ക​ളും മ​ക​ൻ ജെ​പി​യു​മു​ണ്ടാ​യി​രു​ന്നു.
ഇ​വ​ർ കി​ട​ന്നി​രു​ന്ന മു​റി​യു​ടെ മേ​ൽ​ക്കൂ​ര ഭാ​ഗം വീ​ഴാ​തെ ഇ​ട​ക്കു​വ​ച്ച് ത​ങ്ങി​നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ജോ​ൺ സ്ഥി​ര​മാ​യി കി​ട​ക്കാ​റു​ള്ള ബെ​ഡ് റൂ​മി​ലെ ക​ട്ടി​ലു​ക​ളി​ലാ​ണ് മേ​ൽ​ക്കൂ​ര​യു​ടെ ക​ഴു​ക്കോ​ലു​ക​ളും പ​ട്ടി​ക​യും ഓ​ടു​ക​ളും കൂ​ടു​ത​ലും ത​ക​ർ​ന്നു​വീ​ണ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഭാ​ര്യ ഗ്രേ​സി​യാ​ണ് മു​റി​യു​ടെ മേ​ൽ​ക്കൂ​ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നു​പ​റ​ഞ്ഞ് ഭ​ർ​ത്താ​വ് ജോ​ണി​നെ നി​ർ​ബ​ന്ധി​ച്ച് മു​ന്നി​ലെ മു​റി​യി​ൽ കി​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം അ​പാ​യം ഒ​ഴി​വാ​യി.

മു​ന്നി​ൽ കു​റ​ച്ചു​ഭാ​ഗം ഷീ​റ്റി​ട്ട​താ​ണ്. ഇ​വി​ടെ ത​ക​ർ​ന്നി​ട്ടി​ല്ല. കു​ട്ടി​ക​ളും മ​റ്റു​ള്ള​വ​രും ഇ​വി​ടെ​യാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​ക​ല​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടു​കാ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു.

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​വ​രു​ടെ വീ​ടി​നോ​ടു​ചേ​ർ​ന്ന് മ​ര​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പോ​കു​ന്ന വൈ​ദ്യു​തി​ലൈ​നും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​മ്പി​ളി മോ​ഹ​ൻ​ദാ​സ് ഇ​ട​പെ​ട്ട് വീ​ട്ടു​കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham House collapses

Recent News

Corehub Up