x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട​ക​ര​യി​ലെ വ​ഴി​യ​രി​കി​ൽ വ​ർ​ണ​വ​സ​ന്ത​മൊ​രു​ക്കി ടെ​ന്നി

സെബി മാളിയേക്കൽ
Published: September 7, 2026 08:35 AM IST | Updated: September 7, 2026 08:35 AM IST

കൊ​ട​ക​ര: ഓ​ണം ക​ഴി​ഞ്ഞെ​ങ്കി​ലും മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ൽ വ​ർ​ണ​വ​സ​ന്ത​മൊ​രു​ക്കി പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ് കൊ​ട​ക​ര - പാ​റേ​ക്കാ​ട്ടുക​ര വ​ഴി​യി​ൽ ഒ​രു പൂ​പ്പ​റ​ന്പ്.

ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ഈ ​പൂ​ക്കാ​ഴ്ച ഈ​വ​ഴി​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന ആ​രെ​യും ഒ​ന്നു നോ​ക്കി​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും. സ​ഹൃ​ദ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​മു​ള്ള മു​പ്പ​തു സെ​ന്‍റ് പ​റ​ന്പി​ൽ ചെ​ണ്ടു​മ​ല്ലി​കൃ​ഷി ന​ട​ത്തി​യി​രി​ക്കു​ന്ന​ത് കൊ​ട​ക​ര പ്ലാ​ശേ​രി തൊ​മ്മാ​ന ടെ​ന്നി​യാ​ണ്.

2026 ജൂ​ണ്‍ 25 നാ​ണ് ഇ​ദ്ദേ​ഹം മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​യി​രം തൈ​ക​ൾ മ​ണ്ണു​ത്തി​യി​ൽ​നി​ന്ന് വാ​ങ്ങി ന​ട്ട​ത്. ഒ​രു തൈ​ക്ക് അ​ഞ്ചു രൂ​പ​യാ​യി​രു​ന്നു വി​ല. ഓ​ണ​ക്കാ​ല​ത്ത് മി​ക​ച്ച വി​ള​വും വ​രു​മാ​ന​വും പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു കൃ​ഷി​യി​റ​ക്കി​യ​ത്. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച സ​മ​യ​ത്ത് പൂ ​ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ഴാ​ണ് പൂ​വി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് കി​ലോ​യ്ക്ക് 80 രൂ​പ വ​രെ മൊ​ത്ത​വി​ല​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 40 രൂ​പ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞ​താ​യി ടെ​ന്നി പ​റ​യു​ന്നു.

ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ക്ക​ൾ പൂ​ർ​ണ​മാ​യും വി​രി​യു​ം.ഭാ​ര്യ ഷൈ​ജി​യു​ടെ​യും അ​മ്മ ത്രേ​സ്യ​യു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് മു​പ്പ​ത് സെ​ന്‍റ് ഭൂ​മി ഇ​ന്ന് നി​റ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യ പൂ​പ്പ​റ​ന്പാ​യി മാ​റി​യ​ത്. വി​ല​യി​ടി​വി​ന്‍റെ ആ​ശ​ങ്ക​യ്ക്കി​ട​യി​ലും ത​ങ്ങ​ളു​ടെ കൃ​ഷി​യി​ടം ക​ണ്ടു​പോ​കു​ന്ന​വ​രു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​മാ​ണ് ഈ ​കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന വ​ലി​യ ആ​ന​ന്ദം.

Tags : nattu vishesham Tennis' creates vibrant spectacle

Recent News

Corehub Up