x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​ത്തി​ന്‍റേ​ത് കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട്: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

വെബ്ഡെസ്ക്
Published: September 7, 2026 08:36 AM IST | Updated: September 7, 2026 08:36 AM IST

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ചേ​ല​ക്ക​ര: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് മു​ൻ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. കേ​ര​ള ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന പെ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യി​ടി​ച്ച് കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. അ​ദാ​നി​യെ​പ്പോ​ലു​ള്ള വ​ൻ​കി​ട ഗ്രൂ​പ്പു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് കേ​ന്ദ്രം മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്.

പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​നീ​ക്കം ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ശ്ര​മ​വും ഉ​ണ്ടാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ടും ന​ൽ​കു​ന്നി​ല്ല. അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​നു​മു​മ്പ് യു​ഡി​എ​ഫ് പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഒ​ന്നും പാ​ലി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.


ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ബാ​ലാ​ജി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ത്സ​ൻ പ​നോ​ളി, ജി​ല്ലാ സെ​ക​ട്ട​റി എ.​എ​സ്. കു​ട്ടി, യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ, എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, വ​ർ​ഗീ​സ് മാ​സ്റ്റ​ർ, ടി.​എ. രാ​മ​കൃ​ഷ്ണ​ൻ, ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



Tags : nattu vishesham Centre's stance favors corporates

Recent News

Corehub Up