x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം

വെബ് ഡെസ്ക്
Published: July 24, 2026 01:54 AM IST | Updated: July 24, 2026 01:54 AM IST

മോ​ഷ​ണം ന​ട​ത്തു​ന്നയാളുടെ സി​സി​ടി​വി​ ദൃ​ശ്യം.

ച​വ​റ: തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണം ന​ട​ന്നു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഭാ​ര​ത് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം.

ക​ട​യി​ല്‍ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​റ​ക് വ​ശ​ത്ത്കൂ​ടി മൂ​ന്നാം നി​ല​യി​ല്‍ ക​യ​റി മോ​ഷ്‌ടാ​വ് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം അ​പ​ഹ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മോ​ഷ​ണം ന​ട​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീസ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up