ഡിവൈഎസ്പി ഷാജു കെ. എബ്രഹാമിനെ ജില്ലാ പോലീസ് മേധാവി അബ്ദുൾ റഷീദ് ആദരിക്കുന്നു.
ഷൊർണൂർ: വാണിയംകുളത്തുനിന്നും കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ അന്വേഷണ മികവ് പുലർത്തിയ പോലീസ് സംഘത്തിനു ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അംഗീകാരം.
പനയൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ കുടുംബത്തിലെ മൂന്നുപേരെ സാഹസികമായി കണ്ടെത്തിയതിനാണ് ഷൊർണൂർ പോലീസ് സംഘത്തിനു ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അംഗീകാരം ലഭിച്ചത്.
തൃശൂർ റേഞ്ച് ഡിഐജി കെ. നാരായണൻ ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവി അബ്ദുൾ റഷിദ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കുടുംബത്തെ കർണാടകയിൽനിന്ന് കണ്ടെത്തിയത്. കേരളത്തിലുടനീളവും കർണാടകയിലും വ്യാപക തെരച്ചിൽ നടത്തി അതിവേഗം കേസ് തെളിയിച്ച ഉദ്യോഗസ്ഥരുടെ മികവിനെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.
ജില്ലാ പോലീസ് ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ അന്വേഷണ സംഘത്തിന് പ്രത്യേക അംഗീകാരം നൽകി ആദരിച്ചു. ചടങ്ങിൽ അഡീഷണൽ എസ്പി ടി. സിനോജ്, മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഷാജു കെ. എബ്രഹാം, സബ് ഇൻസ്പെക്ടർ കെ.പി. അശ്വിൻ, എസ്സിപിഒ സജീഷ്, സിപിഒ സുജി ശേഖർ, ഇൻസ്പെക്ടർ എസ്എച്ച്ഒ പി. വിഷ്ണു, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ സന്ദീപ്, സുഭാഷ്, ഡാൻസാഫ് അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത്.