x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ല; ആ​ദി​വാ​സി കു​ടും​ബം ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: July 24, 2026 03:01 AM IST | Updated: July 24, 2026 03:01 AM IST

നി​ര്‍​മാ​ണം നി​ല​ച്ച വീ​ടി​ന​ടു​ത്തു​ള്ള കൂ​ര​യ്ക്കു മു​മ്പി​ല്‍ കു​ഞ്ഞി​മാ​ളു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ടും വീ​ടു​പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ല. നൂ​ല്‍​പ്പു​ഴ ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കു​ഞ്ഞി​മാ​ളു​വി​ന്‍റെ വീ​ടു​പ​ണി​യാ​ണ് അ​വ​താ​ള​ത്തി​ല്‍.

മ​ഴ​യ​ത്ത് ചോ​രു​ന്ന കൂ​ര​യി​ല്‍ ന​ര​കി​ക്കു​ക​യാ​ണ് കു​ഞ്ഞി​മാ​ളു​വും കു​ടും​ബാം​ഗ​ങ്ങ​ളും. താ​മ​സി​ച്ചി​രു​ന്ന വീ​ട് പൊ​ളി​ച്ചാ​ണ് പു​തി​യ വീ​ടി​ന്‍റെ നി​ര്‍​മാ​ണം പി​എം ജ​ന്‍​മ​ന്‍ പ​ദ്ധ​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​ന​കം മേ​ല്‍​ക്കൂ​ര​യു​ടെ വാ​ര്‍​പ്പ് ക​ഴി​ഞ്ഞ​ത​ല്ലാ​തെ മ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നി​ല്ല. തേ​പ്പും, വാ​തി​ല്‍-​ജ​ന​ല്‍ വ​യ്പ്പും ശൗ​ചാ​ല​യ നി​ര്‍​മാ​ണ​വും ബാ​ക്കി​യാ​ണ്.

വാ​തി​ലു​ക​ള്‍ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ല്‍ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ കു​ടും​ബ​ത്തി​ന് ക​ഴി​യു​ന്നി​ല്ല. നി​ര്‍​മാ​ണം വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും കി​ട്ടു​ന്നി​ല്ലെ​ന്ന് കു​ഞ്ഞി​മാ​ളു പ​റ​യു​ന്നു. അ​തേ​സ​മ​യം തൊ​ഴി​ലാ​ളി ക്ഷാ​മ​വും ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ലെ താ​മ​സ​വു​മാ​ണ് പ്ര​തി​സ​ന്ധി​യെ​ന്ന് ക​രാ​റു​കാ​ര​ന്‍ പ​റ​ഞ്ഞു. പ്ര​വൃ​ത്തി ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews House

Recent News

Corehub Up