പ്രതീകാത്മക ചിത്രം
ചിങ്ങവനം: എംസി റോഡില്‍ പള്ളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി മഹേന്ദ്രൻ (20) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന സനീശനെ(20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളം പോസ്റ്റ് ഓഫീസ് കവലയ്ക്ക് സമീപത്ത് ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍നിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്നു ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മഹേന്ദ്രൻ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനീശൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.