x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ സ​ന്നി​ധി​യി​ലേ​ക്ക് വി​ശ്വാ​സീ​പ്ര​വാ​ഹം

വെബ് ഡെസ്ക്
Published: July 23, 2026 11:58 PM IST | Updated: July 23, 2026 11:58 PM IST

പ്രതീകാത്മക ചിത്രം

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ സ​​ന്നി​​ധി​​യി​​ലേ​​ക്ക് വി​​ശ്വാ​​സീ​​പ്ര​​വാ​​ഹം. ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും​​നി​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു തീ​​ര്‍​ഥാ​​ട​​ക​​രാ​​ണ് ഭാ​​ര​​ത​​സ​​ഭ​​യു​​ടെ പു​​ണ്യ​​ഭൂ​​മി​​യി​​ലേ​​ക്ക് എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തി പ്രാ​​ര്‍​ഥി​​ച്ച് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്നാ​​ണ് വി​​ശ്വാ​​സി​​ക​​ളു​​ടെ മ​​ട​​ക്കം. സ​​ഹ​​ന​​പു​​ഷ്പം നേ​​ര്‍​ച്ച​​യി​​ലും വി​​ശ്വാ​​സി​​ക​​ള്‍ പ​​ങ്കു​​ചേ​​രു​​ന്നു. എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം ഭ​​ര​​ണ​​ങ്ങാ​​ന​​ത്തെ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​ക്കു​​ന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് പ​​ങ്കെ‌​​ടു​​ക്കു​​ന്ന​​ത്.

തി​​രു​​നാ​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ 24 മ​​ണി​​ക്കൂ​​റും ക​​ബ​​റി​​ട ദേ​​വാ​​ല​​യം പ്രാ​​ര്‍​ഥ​​ന​​യ്ക്കാ​​യി തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ കു​​ടും​​ബ​​സ​​മേ​​ത​​മെ​​ത്തു​​ന്ന വി​​ശ്വാ​​സി​​ക​​ള്‍ തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ന​​രി​​കെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം പ്രാ​​ര്‍​ഥ​​നാ​​നി​​ര​​ത​​രാ​​കാ​​റു​​ണ്ട്.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു മ​​രി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലും സ​​ന്ദ​​ര്‍​ശ​​ക​​ത്തി​​ര​​ക്കു​​ണ്ട്. തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രു​​ടെ സേ​​വ​​ന​​വും ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പം സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ക​​ട്ടൗ​​ട്ടി​​നൊ​​പ്പം​​നി​​ന്ന് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു ഫോ​​ട്ടോ​​യെ​​ടു​​ക്കു​​ന്ന​​തും സൗ​​ക​​ര്യ​​മു​​ണ്ട്.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​ങ്ങ​​ളാ​​യ 27, 28 തീ​​യ​​തി​​ക​​ളി​​ല്‍ ഉ​​ണ്ടാ​​കു​​ന്ന ഭ​​ക്ത​​ജ​​ന​​ത്തി​​ര​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് എ​​ര്‍​പ്പെ​​ടു​​ത്തു​​ന്ന​​ത്. 27നു ​​വൈ​​കു​​ന്നേ​​രം അ​​ല്‍​ഫോ​​ന്‍​സാ​​മ്മ ജീ​​വി​​ച്ചു മ​​രി​​ച്ച ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കാ​​ണ് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. 28നു ​​രാ​​വി​​ലെ നേ​​ര്‍​ച്ച​​വെ​​ഞ്ച​​രി​​പ്പി​​നെ തു​​ട​​ര്‍​ന്ന് ക​​ബ​​റി​​ടം സ​​ന്ദ​​ര്‍​ശി​​ക്കു​​ന്ന എ​​ല്ലാ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും നേ​​ര്‍​ച്ച​​യ​​പ്പം ന​​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews Alphonsa.

Recent News

Corehub Up