സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി നടി മഞ്ജു വാര്യർ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. രാഷ്ട്രീയത്തിനതീതമായി മാനുഷികതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകട്ടെയെന്നും അവർ വ്യക്തമാക്കി.
പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 34 ദിവസം പിന്നിട്ട സമര കേന്ദ്രത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിനിടയിൽ, സമരക്കാർ പറയുന്നിടത്ത് വെച്ചോ അല്ലെങ്കിൽ ജന്തർ മന്തറിലോ ചർച്ചയാകാമെന്ന് കേന്ദ്ര സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Manju Warrier Actress NEET students CJP Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash