കൊച്ചി: ബജാജ് ഓട്ടോ ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ ബജാജ് ഓട്ടോ ഫൗണ്ടേഷന് വനിതാ എന്‍ജിനിയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാട്രോണിക്സ്, റോബോട്ടിക്സ് എന്നീ കോര്‍ എൻജിനിയറിംഗ് വിഷയങ്ങള്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികള്‍ക്ക് പരമാവധി എട്ടു ലക്ഷം രൂപ വരെ ഇതുവഴി ലഭിക്കും.
ഐഐടി, എന്‍ഐടി, ഐഐഐടി ഉള്‍പ്പെടെ രാജ്യത്തെ 40 പ്രമുഖ എന്‍ജിനിയറിംഗ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികള്‍ക്കു പ്രയോജനം ലഭിക്കും.