Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balan

ആ​​​ർ​​​എ​​​സ്പി​​​ക്ക് വ​​​ൻ ലീ​​​ഡ്; നേപ്പാളിനെ ബാലൻ നയിക്കും

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബാ​​​​ലേ​​​​ന്ദ്ര ഷാ​ ​​​നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി (ആ​​​​ർ​​​​എ​​​​സ്പി) വ​​​​ൻ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്ക്. ജെ​​​​ൻ സി ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണി​​​​ത്.

ലീ​​​ഡ് നി​​​ല അ​​​റി​​​വാ​​​യ 144 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ർ​​​​എ​​​​സ്പി 107 ൽ ​​​​ലീ​​​​ഡ് നേ​​​​ടി. നേ​​​​പ്പാ​​​​ളി കോ​​​​ൺ​​​​ഗ്ര​​​​സ് 14 സീ​​​റ്റി​​​ലും സി​​​​പി​​​​എ​​​​ൻ-​​​​യു​​​​എം​​​​എ​​​​ൽ പ​​​ത്തി​​​ലും നേ​​​​പ്പാ​​​​ളി ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി ആ​​​​റു സീ​​​​റ്റി​​​ലും ലീ​​​​ഡ് നേ​​​​ടി. നേ​​​പ്പാ​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ന്ത്യ സ​​​​സൂ​​​​ക്ഷ്മം നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു.

കാ​​​​ഠ്മ​​​​ണ്ഡു മേ​​​​യ​​​​റാ​​​​യി​​​രു​​​ന്നു "ബാ​​​ല​​​ൻ' എ​​​ന്ന‍റി​​​യ​​​പ്പെ​​​ടു​​​ന്ന ബാ​​​​ലേ​​​​ന്ദ്ര ഷാ. ​​​​ഝാ​​​​പ്പ-5 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഇ​​​ദ്ദേ​​​ഹം വ​​​ൻ ലീ​​​ഡ് നേ​​​ടി. നാ​​​​ലു ത​​​​വ​​​​ണ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി​​​​യെ​​​​യാ​​​​ണ് ബാ​​​​ലേ​​​​ന്ദ്ര​​​യു​​​ടെ എ​​​തി​​​രാ​​​ളി.

കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ പ​​​​ത്തു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ആ​​​​ർ​​​​എ​​​​സ്പി​​​​ക്കാ​​​​ണു ലീ​​​​ഡ്. 2022ൽ ​​​​രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​താ​​​​ണ് ആ​​​​ർ​​​​എ​​​​സ്പി. മു​​​​ൻ റാ​​​​പ്പ​​​​റാ​​​​യ ബാ​​​​ലേ​​​​ന്ദ്ര ഷാ​​​​യെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്പി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ട​​​​ത്. ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ബാ​​​ലേ​​​ന്ദ്ര ഷാ (35) ​​​ആ​​​ർ​​​എ​​​സ്പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ആ​​​ർ​​​എ​​​സ്പി പ്ര​​​ഖ്യാ​​​പി​​​ച്ചു.
വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​യാ​​​ണ് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത് . പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ 275 സീ​​​​റ്റാ​​​​ണു​​​​ള്ള​​​​ത്. 165 പേ​​​​രെ നേ​​​​രി​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു. 110 അം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​നു​​​​പാ​​​​തി​​​​ക വോ​​​​ട്ടിം​​​​ഗി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​ർ എ​​​​ട്ട്, ഒ​​​​ന്പ​​​​ത് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ ജെ​​​​ൻ സി ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ർ​​​​മ ഒ​​​​ലി​​​​ക്ക് രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടി വ​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് സെ​​​​പ്റ്റം​​​​ബ​​​​ർ 12ന് ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​മ​​​​ച​​​​ന്ദ്ര പൗ​​​​ഡേ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. സു​​​​ശീ​​​​ല ക​​​​ർ​​​​ക്കി​​​​യെ ഇ​​​​ട​​​​ക്കാ​​​​ല പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ബാ​​​ലേ​​​ന്ദ്ര ഷാ​​​യെ ജെ​​​ൻ​​​സി ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ബാ​​​ല​​​ൻ അ​​​റി​​​യി​​​ച്ചു.

രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള നേ​​​​പ്പാ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ 18 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 14 സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി.

Latest News

Corehub Up