നിലന്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്ക്. കരുളായി മണ്ണള ആദിവാസി നഗറിലെ ബാലൻ എന്ന മുപ്പതുകാരനാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണള നഗറിനു സമീപമുള്ള പുഴയിൽ വെള്ളമെടുക്കാൻ പോകുന്പോഴാണ് ബാലനെ കാട്ടാന ആക്രമിച്ചത്.
ബാലന്റെ വലതുകൈയ്ക്ക് സാരമായി പരിക്കേറ്റു. ബാലനെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഉൾവനത്തിനകത്താണ് മണ്ണള നഗറിലെ കുടുംബങ്ങൾ കഴിയുന്നത്. പരിക്കേറ്റ ബാലനെ വനംവകുപ്പാണ് ആശുപത്രിയിലെത്തിച്ചത്.
Tags : forest attack Tribal youth injured Balan