ബംഗളുരു:കാവേരി പ്രശ്നത്തിൽ കർണാടകയിൽ ഏതാനും സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് സമാധാനപരം. മാണ്ഡ്യ ജില്ലയിൽ മാത്രമാണ് ബന്ദിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായത്.
ജില്ലയിൽ നിരവധി പ്രതിഷേധക്കാർ കരുതൽ തടങ്കലിലായി. അതേസമയം ബംഗളുരു, മൈസുരു ഉൾപ്പെടെ നഗരങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.
കാവേരിനദിയിലെ ജലം തമിഴ്നാടുമായി പങ്കിടണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കന്നഡ ചാവലി വതൽപക്ഷ കൺവീനർ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്.