കൊച്ചി: ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യപരിചരണ നേട്ടങ്ങളും കോംപ്ലിമെന്ററിയായി ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്ന പ്രീമിയം സേവിംഗ്സ് ബാങ്ക് അക്കൗണ്ടായ ബോബ് സീനിയര്‍ സിറ്റിസണ്‍ വിശേഷ് സമ്മാന്‍ അവതരിപ്പിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്കു മാത്രമായുള്ളതാണ് അക്കൗണ്ട്.
ആറു കുടുംബാംഗങ്ങള്ക്കുവരെ സൗജന്യ ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന്, മരുന്നുകള്‍ക്കും രോഗപരിശോധനകള്‍ക്കും ഇളവുകള്‍, പ്രതിമാസം രണ്ടു തവണ വരെ കോംപ്ലിമെന്ററിയായി ഡോര്‍സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഇതിന്റെ ഭാഗമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.